

കല്‍പ്പറ്റ: മാനന്തവാടി ചേരിയം കൊല്ലിയില്‍ വ്യാജ അരിഷ്ടം കഴിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. കല്ലുമൊട്ടന്‍കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. 'ധാത്ര്യാരിഷ്ടം' എന്ന പേരില്‍ ലഹരി കലര്‍ന്ന അരിഷ്ടം പ്രദേശത്ത് വില്‍പ്പന നടത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അരിഷ്ടം വിറ്റിരുന്ന ശ്രീ വിനായക ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കട പൊലീസ് അടപ്പിച്ചിട്ടുണ്ട്.
Content Highlights: Complaint that a tribal youth died after consuming fake arishta in Mananthavady