

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ജൂനിയർ ക്ലാസ് മുതൽ യുവ വകുപ്പ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഏകദിന റിട്രീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. വെള്ളിയാഴ്ച സെന്റ് പോൾസ് മാർത്തോമാ ഇടവക സമുച്ചയത്തിൽ വെച്ചായിരുന്നു പരിപാടി.
ഇടവക വികാരിയും സൺഡേ സ്കൂൾ പ്രസിഡന്റുമായ റവ. അനീഷ് സാമുവൽ ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരക്കത്താനം മാർത്തോമാ ഇടവക സഹവികാരി റവ. ലിന്റോ ലാലച്ചൻ പ്രധാന ക്ലാസുകൾക്ക് നേതൃത്വം നൽകി. റീലുകളുടെയും ഫിൽട്ടറുകളുടെയും ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഏറെ അനുയോജ്യമായ 'അൺഫിൽട്ടേഡ്' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് റിട്രീറ്റ് സംഘടിപ്പിച്ചത്.
അറിവും ആത്മീയ ചിന്തകളും ഒപ്പം സൺഡേ സ്കൂൾ കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു. സൺഡേ സ്കൂളിലെ 90 വിദ്യാർത്ഥികളും 11 വോളന്റിയർമാരും അധ്യാപകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു ടി. കുഞ്ഞുമോന്റെ നേതൃത്വത്തിൽ, സെക്രട്ടറി സെബിൻ ഐസക് വർഗീസ്, കൺവീനർമാരായ എബിൻ മാത്യു ഉമ്മൻ, എലിസബത്ത് ബിനു എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
Content Highlights: St. Paul’s Marthoma Sunday School in Bahrain hosted a one-day retreat focusing on spiritual development, fun activities, and community bonding. Students participated in interactive sessions, group discussions, and recreational programs, fostering learning and fellowship.