വയനാട്ടിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

ഫാത്തിമയുടെ മാലയും കമ്മലും കവര്‍ന്നിട്ടുണ്ട്

വയനാട്ടിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം
dot image

കല്‍പറ്റ: വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വെണ്ണിയോട് വൈപ്പടിയിലാണ് സംഭവം. വൈപ്പടി സ്വദേശിനി ഫാത്തിമ (85) ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയെന്ന് കൊലപാതകം നടന്നതെന്നാണ് ഉയരുന്ന സംശയം. ഫാത്തിമയുടെ മാലയും കമ്മലും കവര്‍ന്നിട്ടുണ്ട്. ഇളയ മകന്‍ ഉസ്മാന്‍ വീട്ടിലെത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ ഫാത്തിമയെ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കമ്പളക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Elderly woman found dead at home in wayanad

dot image
To advertise here,contact us
dot image