

തൃശൂര്‍: മണ്ണുത്തിയില്‍ നാല്‍പത് പവന്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളായ മജീദ് മജീദ് ഖാന്‍ (47 ), ആകാശ് ഷിന്‍ഡെ (31) എന്നിവരാണ് പിടിയിലായത്. ട്രക്കിലെത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഏസികളുമായി വന്ന ട്രക്കിലാണ് ഇവര്‍ തൃശൂരില്‍ എത്തിയത് എന്നാണ് വിവരം. ലോജിസ്റ്റിക് കമ്പനിയുടേതാണ് ട്രക്ക്. ഇതില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കി മടങ്ങുമ്പോഴാണ് സ്ഥിരമായി ഇവര്‍ കവര്‍ച്ച നടത്തുന്നതെന്നും പൊലീസ് പറയുന്നു.
ട്രക്കിന്റെ ഡ്രൈവറേയും സഹായിയേയുമാണ് മഹാരാഷ്ട്രയില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്രതികളെ തൃശൂരില്‍ എത്തിച്ച് തെളിവെടുത്തു. കേരളത്തിന് പുറമേ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇവര്‍ കവര്‍ച്ച നടത്തിയിരുന്നതായും വിവരമുണ്ട്. നാല്‍പത് പവന്റെ സ്വര്‍ണമാണ് പ്രതികള്‍ മോഷ്ടിച്ചത്. ഇവരെ കൂടാതെ മറ്റ് മൂന്നു പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
Content Highlights: Police have arrested two suspects in connection with a theft case involving truck operators who allegedly targeted locations while returning after delivering goods. Investigators are examining the accused's activities and gathering evidence to determine whether they were involved in similar incidents elsewhere.