ഗുരുവായൂർ ക്ഷേത്രത്തിൽ 37 പവന്റെ സ്വര്‍ണ കിരീടം വഴിപാടായി സമര്‍പ്പിച്ച് തിരുപ്പൂരില്‍ നിന്നുള്ള വ്യവസായി

തിരുപ്പൂരിൽ നിന്നുള്ള വ്യവസായിയാണ് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിൽ 37 പവന്റെ സ്വര്‍ണ കിരീടം വഴിപാടായി സമര്‍പ്പിച്ച് തിരുപ്പൂരില്‍ നിന്നുള്ള വ്യവസായി
dot image

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വര്‍ണ കിരീടം. 37 പവനോളം (299.9 ഗ്രാം) തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ കിരീടമാണ് വഴിപാടായി സമര്‍പ്പിച്ചത്. തിരുപ്പൂരിലെ വ്യവസായിയായ രാജന്‍ പി നായരാണ് സ്വര്‍ണ കിരീടം വഴിപാടായി നല്‍കിയത്. ഇന്ന് രാവിലെയായിരുന്നു സമര്‍പ്പണം.

ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, അസിസ്റ്റന്റ് മാനേജര്‍ എം ഹരിദാസ്, വഴിപാടുകാരനായ രാജന്‍ പി നായരുടെ കുടുംബാംഗങ്ങള്‍, ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ജൂണ്‍ 18നും ക്ഷേത്രത്തിലേക്ക് സ്വര്‍ണ കിരീടം വഴിപാടായി ലഭിച്ചിരുന്നു.

Content Highlights- A businessman from Tiruppur presented a 37 sovereign gold crown as a devotional offering to Lord Guruvayurappan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us