നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്

നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
dot image

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനാട് ഗവ. SNV HSS സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അക്ഷയ്(16) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. വീട്ടുക്കാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങിവെച്ചന്ന കാരണത്തിൽ ജീവനൊടുക്കിയതാണെന്നാണ് വിവരം. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Content Highlights:

dot image
To advertise here,contact us
dot image