

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കര കുറ്റിയാണിക്കാടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സതി മഞ്ജു ദമ്പതികളുടെ മകള്‍ ജ്യോതിക (20)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ എക്‌സറേ ടെക്‌നീഷ്യനായി ജോലിചെയ്ത് വരികയായിരുന്നു ജ്യോതിക. മരണകാരണം വ്യക്തമല്ല. ആര്യന്‍കോട് പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു.
Content Highlights: A young woman was in Neyyattinkara, Thiruvananthapuram