തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ വന്നിടിച്ച് ലോറി; അമ്മയ്ക്കും കുഞ്ഞിനും അത്ഭുതരക്ഷ

റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകില്‍ ട്രൈലര്‍ ലോറി വന്നിടിക്കുകയായിരുന്നു

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ വന്നിടിച്ച് ലോറി; അമ്മയ്ക്കും കുഞ്ഞിനും അത്ഭുതരക്ഷ
dot image

തിരുവനന്തപുരം: കിളിമാനൂരില്‍ ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡില്‍ കിളിമാനൂര്‍ ഇരട്ടച്ചിറയിലാണ് അപകടം നടന്നത്. റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകില്‍ ട്രൈലര്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം റിപ്പോര്‍ട്ടറിന് ലഭിച്ചു.

യുവതിയും കുഞ്ഞും കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കാറിന്റെ പുറകില്‍ ട്രൈലര്‍ വാഹനം വന്നിടിച്ചത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. അപകടകരമായി വാഹനം ഓടിച്ചതിന് ട്രൈലര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Miraculous Escape for Mother and Child in Thiruvananthapuram Road Accident

dot image
To advertise here,contact us
dot image