സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞു; യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു

ഇരുവരും കുപ്രസിദ്ധ ഗുണ്ടയായ 'പഞ്ചായത്ത് ഉണ്ണി'യുടെ സംഘത്തിലെ അംഗങ്ങളാണ്

സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞു; യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു
dot image

തിരുവനന്തപുരം: സാക്ഷി പറഞ്ഞതിന് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഗുണ്ടാസംഘം. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിന്‍(37) ആണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഫെബിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വര്‍ഷമാണ് ഫെബിന്റെ സുഹൃത്തിനെ ഒരു സംഘം ആക്രമിച്ചത്. ഈ കേസിലെ ദൃക്‌സാക്ഷിയായിരുന്നു ഫെബിന്‍. കോടതിയില്‍ സാക്ഷി പറഞ്ഞതിനാണ് കേസിലെ മൂന്നാം പ്രതിയായ വിനോജ്, ക്ലിന്‍റണ്‍ എന്നിവര്‍ ചേര്‍ന്ന് ഫെബിനെ ആക്രമിച്ചത്. ഇരുവരും കുപ്രസിദ്ധ ഗുണ്ടയായ 'പഞ്ചായത്ത് ഉണ്ണി'യുടെ സംഘത്തിലെ അംഗങ്ങളാണ്. ഇവർക്കായി കഠിനംകുളം പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Content Highlight:A youth was attacked by a gang after giving a witness statement in a case, leading to an attempted murder investigation by the police

dot image
To advertise here,contact us
dot image