കഴക്കൂട്ടത്ത് കാറിടിച്ച് വയോധികന് ദാരുണാന്ത്യം

കാർ ഓടിച്ചിരുന്ന യുവതിക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

കഴക്കൂട്ടത്ത് കാറിടിച്ച് വയോധികന് ദാരുണാന്ത്യം
dot image

തിരുവനന്തപുരം : കഴക്കൂട്ടത്ത് കാറിടിച്ച് വയോധികന് ദാരുണാന്ത്യം. കഴക്കൂട്ടം സ്വദേശി ഗംഗാധര അയ്യർ (81) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് പൊലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. നടന്നു പോവുകയായിരുന്ന വയോധികനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ബൈക്കിനെ ഓവർടേക്ക് ചെയ്ത് വന്ന കാർ നിയന്ത്രണം വിട്ട് വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഗംഗാധരനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്നു ഗംഗാധര അയ്യർ ഇന്ന് വൈകുന്നേരം ആണ് മരണപ്പെട്ടത്. കാർ ഓടിച്ചിരുന്ന യുവതിക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Content Highlight : Elderly man dies tragically after being hit by car in Kazhakoottam. The deceased has been identified as Gangadhara Iyer (81), a native of Kazhakoottam.

dot image
To advertise here,contact us
dot image