ചരക്ക് നീക്കത്തിന് ഇനി ഇലക്ട്രിക് കരുത്ത്; 211 കിലോമീറ്റര്‍ റേഞ്ചുമായി ടാറ്റ ഇന്‍ട്രാ ഇവി

1,750 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. കൂടാതെ 10 അടി 2 ഇഞ്ച് നീളമുള്ള ലോഡ് ബോഡി ഓപ്ഷനുകളും ലഭ്യമാണ്

ചരക്ക് നീക്കത്തിന് ഇനി ഇലക്ട്രിക് കരുത്ത്; 211 കിലോമീറ്റര്‍ റേഞ്ചുമായി ടാറ്റ ഇന്‍ട്രാ ഇവി
dot image

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുതിയ ഇവി പിക്കപ്പ് പുറത്തിറക്കി. വൈദ്യുത വാണിജ്യ വാഹന മേഖലയില്‍ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ടാറ്റ ഇന്‍ട്രാ ഇവി പിക്കപ്പ് 11.95 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും.

tata intra ev

230 എന്‍എം പീക്ക് ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്ന 72 കിലോവാട്ട് വൈദ്യുത മോട്ടോര്‍ പൂര്‍ണ ലോഡിലും ശക്തമായ പുള്ളിങ് പവര്‍ നല്‍കുന്നു. ഇന്ത്യന്‍ കാലാവസ്ഥയ്ക്കും ഉപയോഗ സാഹചര്യങ്ങള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത 28.2 കെഡബ്ല്യുഎച്ച്, ഐപി67 റേറ്റുചെയ്ത ബാറ്ററി ഒറ്റ ചാര്‍ജില്‍ 211 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സിസിഎസ്2 ചാര്‍ജറുള്ള ഫാസ്റ്റ് ചാര്‍ജിങ് 55 മിനിറ്റിനുള്ളില്‍ 10ല്‍നിന്ന് 80 ശതമാനം ചാര്‍ജിങ് പ്രാപ്തമാക്കുന്നു. ബാറ്ററിക്ക് 6 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ കമ്പനി വാറന്റി നല്‍കുന്നു.

1,750 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. കൂടാതെ 10 അടി 2 ഇഞ്ച് നീളമുള്ള ലോഡ് ബോഡി ഓപ്ഷനുകളും ലഭ്യമാണ്. എഫ്എംസിജി, ഇ-കോമേഴ്സ്, കോള്‍ഡ് ചെയിന്‍, ഗ്യാസ് സിലിണ്ടര്‍ വിതരണം, പാല്‍ വിതരണം തുടങ്ങിയ മേഖലകള്‍ക്ക് ഈ വാഹനം അനുയോജ്യമാണ്. ലാഭകരവും പരിസ്ഥിതി സൗഹൃദവുമായ ചരക്ക് നീക്കം ലക്ഷ്യമിട്ടാണ് ടാറ്റ ഇന്‍ട്രാ ഇവി അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Tata Motors CV launches Intra EV Pickup at Rs 11.95 lakh

dot image
To advertise here,contact us
dot image