'തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല'; ശ്രേയസ് അയ്യരുടെ സഹോദരിക്കെതിരെ സൈബർ ആക്രമണം, വീഡിയോയില്‍ വിശദീകരണം

വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തു. ഇതു സംബന്ധിച്ച് വിശദീകരണവും ശ്രേഷ്ഠ പോസ്റ്റു ചെയ്തു

'തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല'; ശ്രേയസ് അയ്യരുടെ സഹോദരിക്കെതിരെ സൈബർ ആക്രമണം, വീഡിയോയില്‍ വിശദീകരണം
dot image

ഇന്ത്യൻ പ്രീമിയർ‌ ലീ​ഗിൽ 2026 സീസണിനിടെ പുതിയ വിവാദത്തിന് വഴിവെച്ച് ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിം​ഗ്സും തമ്മിൽ നടക്കാനിരുന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചതിന് പിന്നാലെ ശ്രേഷ്ഠ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശ്രേഷ്ഠയ്ക്ക് നേരെ കൊൽക്കത്ത ആരാധകർ തിരിഞ്ഞത്.

ഞങ്ങള്‍ പഞ്ചാബികള്‍ വലിയ മനസ്സുള്ളവരാണെന്നും ഒരു പോയന്റ് നിങ്ങള്‍ എടുത്തോളു എന്നും പറഞ്ഞുകൊണ്ട് ശ്രേഷ്ട സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് ശ്രേഷ്ഠയ്ക്ക് നേരെയുണ്ടായത്. വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തു. ഇതു സംബന്ധിച്ച് വിശദീകരണവും ശ്രേഷ്ഠ പോസ്റ്റു ചെയ്തു.

ആരെയും അപമാനിക്കുക അല്ലെന്നും, കളിയുടെ ഭാഗമായുള്ള തമാശയായി മാത്രമാണ് വീഡിയോ തയ്യാറാക്കിയതെന്നും വ്യക്തമാക്കി കൊണ്ടാണ് ശ്രേഷ്ഠ വീഡിയോ ഡിലീറ്റ് ചെയ്തത്. ഒരു തമാശയെന്ന രീതിയില്‍ ചെയ്തതാണ്. എന്നാല്‍ അതിന് ശേഷവും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണുണ്ടായത്. അത് പ്രതീക്ഷിച്ചിരുന്നതല്ല. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ച് ചെയ്ത വീഡിയോ ആയിരുന്നില്ല. വീഡിയോ ഡിലീറ്റ് ചെയ്തുകൊണ്ട് ശ്രേഷ്ഠ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തെറ്റായി എന്തെങ്കിലും ചെയ്തു എന്നത് കൊണ്ടല്ല വീഡിയോ നീക്കം ചെയ്യുന്നതെന്നും തന്റെ സഹോദരനോടും ടീമിനോടുമുള്ള ബഹുമാനത്തിന്റെ ഭാഗമായാണെന്നും ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചുമക്കേണ്ടതില്ല എന്ന് കരുതിയാണെന്നും ശ്രേഷ്ഠ കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമല്ലാത്ത രീതിയില്‍ ഇങ്ങനെ വ്യക്തികളെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് നല്ലതല്ലെന്നും ശ്രേഷ്ഠ പറയുന്നു.

Content Highlights: ‘Did nothing wrong’: Shreyas Iyer's Sister Shresta Receives 'Hate' For Video After KKR vs PBKS IPL Game

dot image
To advertise here,contact us
dot image