

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് നാഗരുകുഴിയിൽ കയറ്റംകയറുന്നതിനിടയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി പിന്നിലേക്ക് നീങ്ങി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വെമ്പായം സ്വദേശി ആദിത്യൻ, കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്‌നേഷ്യസ് എന്നിവരാണ് മരിച്ചത്. ബൈക്കിന് പുറമേ പിന്നിലുണ്ടായിരുന്ന ഒരു കാറിലും ടിപ്പർ ഇടിച്ചു. കാറിലുണ്ടായിരുന്ന അധ്യാപകരായ യാസിർ, റിഷിൻ എന്നിവരെ ഗുരുതര പരിക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്. തിരുവനന്തപുരത്തുനിന്ന് യൂസ്ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു പരിക്കേറ്റ അധ്യാപകർ.
Content Highlights: Two students died in a tragic accident at Venjaramoodu, Thiruvananthapuram, after a rock-loaded tipper lorry lost control