

തിരുവനന്തപുരം: കല്ലാര്‍-പൊന്മുടി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. അനീഷ്- ഷാലു ദമ്പതികളുടെ മകള്‍ ത്രയ നന്ദ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
പൊന്മുടിയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മുപ്പത് അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ കാറിലുണ്ടായിരുന്നു. മറ്റുളളവര്‍ക്ക് നിസാര പരിക്കുകളാണ് ഉളളത്. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരെല്ലാം വിതുര സ്വദേശികളാണ്.
Content Highlights: Car loses control on Kallar-Ponmudi road, falls 30 feet into ravine; seven-year-old girl dies