കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ

കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞത്

കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ
dot image

തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ. കടയ്ക്കൽ സ്വദേശി ശരത് ബാബു (55) ആണ് പിടിയിലായത്. മാതാവിൻ്റെ ദോഷങ്ങൾ മാറുന്നതിനായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. വീട്ടിൽ വെച്ചും ലോഡ്ജിൽ വെച്ചുമാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.17 ഉം 13 ഉം വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞത്.

Also Read:

Content Highlight : A witch who abused minor girls under the guise of witchcraft has been arrested in Kilimanoor

dot image
To advertise here,contact us
dot image