ആറ്റിങ്ങല്‍ ദേശീയപാതയില്‍ വാഹനാപകടം; സ്‌കൂള്‍ വാൻ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

ആറ്റിങ്ങല്‍ ദേശീയപാതയില്‍ വാഹനാപകടം; സ്‌കൂള്‍ വാൻ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: ആറ്റിങ്ങല്‍ ദേശീയ പാതയില്‍ പൂവന്‍പാറയില്‍ വാഹനാപകടത്തില്‍ സ്‌കൂള്‍ വാൻ ഡ്രൈവര്‍ മരിച്ചു. സ്‌കൂള്‍ വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിൽ ഡ്രൈവര്‍ ദീപുവും ആയ അശ്വതിയും മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദീപു ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Content Highlights: Bus accident at Aattingal School bus driver died

dot image
To advertise here,contact us
dot image