തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. അഞ്ചുതെങ്ങ് സ്വദേശിനി സുജീഷ(18)യ്ക്ക് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിറയിൻകീഴ് വലിയകടയിലാണ് സംഭവം.

ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിനി. ബസ് ഇരുചക്ര വാഹനത്തിൽ തട്ടിയതോടെ സുജീഷ ബസ്സിനടിയിൽപെടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ ഇടത് കൈ ബസിൻ്റെ ചക്രത്തിനടിയിൽ പെട്ടു. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Content Highlight : Student seriously injured after being run over by KSRTC bus in Thiruvananthapuram

dot image
To advertise here,contact us
dot image