
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടൂര്‍ സ്വദേശി അബ്ദുള്‍ റഫൂഫ് (58) ആണ് മരിച്ചത്. കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡ്യൂക്ക് ബൈക്കിലെത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ദീപക്കിനും (21) അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇയാള്‍ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഞെക്കാട് ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.
Content Highlights: Fisherman dies after being treated for two-wheeler accident