
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം. ബസിനുള്ളില്‍ കയറിയാണ് സംഘം ആക്രമണം നടത്തിയത്. പൂവാര്‍ ഡിപ്പോയില്‍ നിന്ന് സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവറായ പോളിനെയും കണ്ടക്ടര്‍ അനീഷിനേയുമാണ് രണ്ടംഗ സംഘം ആക്രമിച്ചത്. പൊഴിയൂര്‍ അഞ്ചുതെങ്ങ് വഴി സര്‍വ്വീസ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. സ്‌കൂട്ടറിന് ബസ് സൈഡ് നല്‍കിയില്ലായെന്നതായിരുന്നു പ്രകോപന കാരണം. പിന്നാലെ ഇവര്‍ ബസില്‍ കയറി ഡ്രൈവറോടും കണ്ടക്ടറോടും തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെയാണ് ഇരുവരെയും സംഘം മര്‍ദ്ദിച്ചത്. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights- KSRTC bus staff beaten up for not giving way to scooter