കാര്യവട്ടത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിതാവ് തന്നെ; കൊന്നതെന്ന് കുറ്റസമ്മതം

പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

കാര്യവട്ടത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിതാവ് തന്നെ; കൊന്നതെന്ന് കുറ്റസമ്മതം
dot image

തിരുവനന്തപുരം: കാര്യവട്ടത്ത് യുവാവിനെ വീട്ടില്‍ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിതാവ് തന്നെ. പിതാവ് ഉണ്ണികൃഷ്ണന്‍ കുറ്റസമ്മതം നടത്തി. ഉല്ലാസി(35)നെ കൊന്നത് താന്‍ തന്നെയാണെന്ന് ഉണ്ണികൃഷ്ണൻ പൊലീസിനോട് വെളിപ്പെടുത്തി.

ഉണ്ണികൃഷ്ണനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കുറ്റസമ്മതം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ശേഷം നാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്. തൊട്ടടുത്ത വീട്ടിലായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ചുകിടക്കുന്നതായി ഉണ്ണികൃഷ്ണൻ തന്നെയാണ് പോയി പറഞ്ഞത്. തുടർന്ന് ഉഷ വന്ന് നോക്കുമ്പോൾ ഉല്ലാസിനെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഉഷ സമീപവാസികളെ വിവരം അറിയിച്ചു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന്

പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തി പരിശോധിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഉല്ലാസിന്റെ മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights- The father confessed to the murder of the young man in Karyavattom

dot image
To advertise here,contact us
dot image