കന്നഡയിൽ നിന്നെത്തി കേരളത്തിലും വമ്പൻ ഹിറ്റടിച്ചു, ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതിയുമായി 'സു ഫ്രം സോ'

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്തത്

കന്നഡയിൽ നിന്നെത്തി കേരളത്തിലും വമ്പൻ ഹിറ്റടിച്ചു, ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതിയുമായി 'സു ഫ്രം സോ'
dot image

കന്നഡ ചിത്രം 'സു ഫ്രം സോ' വമ്പൻ വിജയമാണ് തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. കേരളത്തിലും തരംഗം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ പി തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ചിത്രം സെപ്റ്റംബർ ഒൻപത് മുതൽ ഒടിടിയിലെത്തും. ജിയോഹോട്ട്സ്റ്റാർ വഴിയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. എല്ലാം മറന്ന് കുട്ടികളും കുടുംബവുമടക്കം ആഘോഷിച്ചു കാണാവുന്ന ഒരു ഫൺ ഫിലിം ആണ് 'സു ഫ്രം സോ' എന്ന് നിരൂപകരടക്കം വ്യക്തമാകുന്നു. കന്നഡ ഭാഷയിൽ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചത്. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ഏറെ നാളിനു ശേഷമാണു ഇത്രയും ചിരിപ്പിക്കുന്ന ഒരു സിനിമ കാണാൻ സാധിച്ചതെന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെട്ടത്. വമ്പൻ കളക്ഷൻ ആണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. അഞ്ച് കോടിക്കും മുകളിലാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. കെ ജി എഫ്, കാന്താര തുടങ്ങിയ സിനിമകൾക്ക് ശേഷം കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയാണ് സു ഫ്രം സോ. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

content highlights: su from so OTT streaming date out now

dot image
To advertise here,contact us
dot image