
തിരുവനന്തപുരം: വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഞെക്കാട് ഹൈസ്കൂളിന് സമീപമാണ് അപകടം നടന്നത്. ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാവ് ബൈക്കിൽ മത്സ്യക്കച്ചവടം നടത്തുന്ന വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളി വർക്കല വെട്ടൂർ ചാലക്കര വീട്ടിൽ അബ്ദുൽ റഫൂഫിനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Accident after two-wheeler collides in Varkala