ഓസീസിനെതിരെ രോഹിത് ക്യാപ്റ്റനായി ഇന്ത്യയുടെ അവസാന പരമ്പര; അടുത്ത നായകൻ ​ഗിൽ?

അതിനിടെ രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയൻ പരമ്പര നിർണായകമാകും

ഓസീസിനെതിരെ രോഹിത് ക്യാപ്റ്റനായി ഇന്ത്യയുടെ അവസാന പരമ്പര; അടുത്ത നായകൻ ​ഗിൽ?
dot image

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നായകനായി ശുഭ്മൻ ​ഗിൽ ഉടനെത്തുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാവും നിലവിലെ നായകൻ രോഹിത് ശർമയുടെ ഇന്ത്യൻ ക്യാപ്റ്റനായുള്ള അവസാന ഏകദിന പരമ്പര. അതിന് ശേഷം 2027 ഏകദിന ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ടീമിനെ ശുഭ്മൻ ​ഗിൽ നയിക്കുമെന്നാണ് സൂചനകൾ. റെവ്സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയൻ പരമ്പര നിർണായകമാകും. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ രോഹിത്തിന് ഇന്ത്യൻ ടീമിൽ തുടർന്നും കളിക്കുന്നത് ബുദ്ധിമുട്ടായേക്കും. 2027 ലോകകപ്പ് ആകുമ്പോൾ രോഹിത് ശർമയ്ക്ക് 40 വയസാകുമെന്നതാണ് താരത്തെ ടീമിൽ നിന്നൊഴിവാക്കാൻ സെലക്ടർമാർക്ക് മുന്നിലുള്ള മറ്റൊരു കാരണം. താരത്തിന്റെ കായികക്ഷമതയും മികച്ച ഫോമും തുടരുകയെന്നതും ബുദ്ധിമുട്ടാണ്.

ഇന്ത്യൻ ടീമിൽ മൂന്ന് ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റനെ നിയോ​ഗിക്കാനാണ് ബിസിസിഐ ആ​ഗ്രഹിക്കുന്നത്. നിലവിൽ ശുഭ്മൻ ​ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനും ട്വന്റി 20യിൽ വൈസ് ക്യാപ്റ്റനുമാണ്. ഏകദിന ക്രിക്കറ്റിൽ ഉടൻ തന്നെ ​ഗില്ലിനെ ക്യാപ്റ്റനാക്കുകയാണ് ബിസിസിഐ മനസിൽകാണുന്നത്. എന്നാൽ ട്വന്റി 20 ടീം 2026 വരെ സൂര്യകുമാർ യാദവ് ആയിരിക്കും നയിക്കുക.

Content Highlights: Shubman Gill is likely to take over as the ODI captain of the Indian cricket team

dot image
To advertise here,contact us
dot image