
തിരുവനന്തപുരം: ബൈക്ക് യാത്രികരായ സഹോദരങ്ങളെ റോഡില്‍ തടയാന്‍ ശ്രമിച്ചശേഷം ചൂരല്‍ കൊണ്ട് അടിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് സംഭവം. അമ്പൂരി തൊടിയക്കോണം സ്വദേശി സജു (19), സഹോദരന്‍ അനില്‍ (23) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കാട്ടാക്കടയിലെ തിയേറ്ററില്‍ നിന്നും സെക്കന്‍ഡ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
വെള്ളറടയില്‍ എത്തിയപ്പോള്‍ റോഡില്‍നിന്ന് സംഘം ബൈക്കിന് മുന്നിലേക്ക് എത്തുകയായിരുന്നു. നിര്‍ത്താതെ പോയതോടെ ചൂരല്‍ കൊണ്ട് പുറത്ത് അടിക്കുകയായിരുന്നു. വെള്ളറട സ്റ്റേഷനിലെ മഫ്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് മര്‍ദ്ദിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ സഹോദരങ്ങള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
Content Highlights: brothers beaten with canes in Thiruvananthapuram Suspected to be police who arrived at Mufti