
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകാര്യത്താണ് സംഭവം. കഴക്കൂട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥി പ്രണവ് (14) ആണ് മരിച്ചത്.
വിദേശത്തുള്ള മുത്തച്ഛന്റെ ഉടമസ്ഥതിയിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് പ്രണവ് വീണത്. ആള്‍ താമസമില്ലാത്ത ഫ്‌ളാറ്റ് ആയതിനാല്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോത്തന്‍കോട് പൊലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlight: Student dies after falling from flat