
തൃശൂര്‍: തൃശൂരില്‍ പ്രസവത്തിന് പിന്നാലെ 32-കാരി മരിച്ചു.കുന്നംകുളം സ്വദേശി ഓട്ടോഡ്രൈവര്‍ സിനീഷിന്‌റെ ഭാര്യ ബിമിതയാണ് മരിച്ചത്. കുട്ടിയെ പുറത്തെടുത്തു രക്ഷിച്ചു. പെണ്‍കുട്ടിക്കാണ് ബിമിത ജന്മം നല്‍കിയത്. പ്രസവത്തിനിടെ ഹൃദയസംബന്ധമായ പ്രവര്‍ത്തനം തകരാറിലാകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിമിതയെ പ്രസവത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യ പ്രസവത്തില്‍ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയുണ്ട്.
content highlights: 32-year-old woman dies after giving birth to baby girl due to heart failure during delivery