
പാകിസ്താനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ജൂലൈ 20നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ജൂലൈ 22, 24 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങൾ. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ മത്സരങ്ങളും രാത്രിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
അടുത്തിടെ ശ്രീലങ്കയെ പരാജയപ്പെടുത്തിയ അതേ ടീമിനെ ബംഗ്ലാദേശ് നിലനിർത്തുകയാണ് ചെയ്തത്. കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പര 2-1 ന് നേടിയതിന് ശേഷം വ്യാഴാഴ്ച ടീം ധാക്കയിൽ തിരിച്ചെത്തിയിരുന്നു. ആദ്യ മത്സരം തോറ്റതിന് ശേഷമുള്ള മികച്ച തിരിച്ചുവരവായിരുന്നു ഇത്.
🚨 BREAKING NEWS 🚨
— Sitarah Anjum Official (@SitarahAnjum) July 17, 2025
Bangladesh have revealed their squad for the T20I series against Pakistan! 🏏🔥
Three matches lined up – starting from 20 July.#BANvPAK #T20I #Cricket #BangladeshCricket #PakistanCricket pic.twitter.com/4iOafdh4yI
ലിറ്റൺ ദാസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് മികച്ച പ്രകടനം തുടർന്നു. രണ്ട് വിദേശ ടി20 പരമ്പരകൾ നേടുന്ന ആദ്യ ബംഗ്ലാദേശ് നായകനെന്ന ചരിത്രനേട്ടവും ലിട്ടൺ സ്വന്തമാക്കി. കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ 3-0 തൂത്തുവാരിയ പരമ്പരയായിരുന്നു ഇതിൽ ഒന്ന്.
പാകിസ്താനെതിരായ ടി20 മത്സരങ്ങൾക്കുള്ള ബംഗ്ലാദേശ് ടീം: ലിറ്റൺ ദാസ് (ക്യാപ്റ്റൻ), തൻസിദ് ഹസൻ, പർവേസ് ഹൊസൈൻ ഇമോൺ, മുഹമ്മദ് നയിം, തൗഹിദ് ഹൃദോയ്, ജാക്കർ അലി, ഷമിം ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, മഹെദി ഹസൻ, നസും അഹമ്മദ്, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷൊറിഫുൽ ഇസ്ലാം, തൻസിം ഹസൻ സാക്കിബ്, മുഹമ്മദ് സൈഫുദ്ദീൻ.
Content Highlights: Bangladesh announce their T20I squad for Pakistan series at home