
തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഭാര്യയ്ക്ക് പിന്നാലെ ചികിത്സയിലിരുന്ന ഭര്‍ത്താവും മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ
ജയശ്രീ (60) ജുലൈ 9 ന് ചികിത്സയിലിരിക്കെ തന്നെ മരിച്ചിരുന്നു. ഇരുവരും തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ജൂലൈ 8 ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു.
Content Highlights- Gas explosion incident in Thrissur; Husband dies after wife