'കോഹ്‌ലിയുടേതല്ല, ഗില്‍ പിന്തുടരേണ്ട ക്യാപ്റ്റന്‍സി സ്റ്റൈല്‍ മറ്റൊരാളുടേത്'; നിർദേശിച്ച് മുന്‍ കോച്ച്

മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള കഴിവ് ​ഗില്ലിനുണ്ടെന്നും കിർസ്റ്റൺ ചൂണ്ടിക്കാട്ടി

dot image

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ​ഗില്ലിന് നിർദേശവുമായി മുൻ കോച്ച് ​ഗാരി കിർസ്റ്റൺ. 2011 ലെ ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച കോച്ചാണ് ഗാരി കിർസ്റ്റൺ. വിരാട് കോഹ്ലിയുടേതല്ല മറിച്ച് എംഎസ് ധോണിയുടെ ക്യാപ്റ്റൻസി സ്റ്റൈലാണ് ​ഗിൽ പിന്തുടരേണ്ടതെന്നാണ് ​ഗാരി കിർസ്റ്റൺ പറയുന്നത്. മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള കഴിവ് ​ഗില്ലിനുണ്ടെന്നും കിർസ്റ്റൺ ചൂണ്ടിക്കാട്ടി.

“​ഗില്ലിന് മുന്നിൽ വലിയ സാധ്യതകളുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരുമിച്ച് ചേർക്കേണ്ട നിരവധി കാര്യങ്ങളാണ് ക്യാപ്റ്റൻസി. കളിയിൽ അദ്ദേഹം ഒരു മികച്ച ചിന്തകനാണ്. കളിക്കാരനെന്ന നിലയിലും അദ്ദേഹം മികച്ചതാണ്. ഏതൊരു ക്യാപ്റ്റനെയും പോലെ പീപ്പിൾ മാനേജ്മെന്റും കൃത്യമായി ചെയ്യേണ്ടതുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ധോണി. അദ്ദേഹം അവിശ്വസനീയനായ ഒരു ക്യാപ്റ്റനായിരുന്നു. ​ഗില്ലിന് തന്റെ നേതൃത്വത്തിന്റെ ആ ഘടകം ശരിക്കും ഉത്തേജിപ്പിക്കാൻ കഴിയുമെങ്കിൽ, ഇന്ത്യയുടെ മികച്ച ക്യാപ്റ്റനാകാൻ അദ്ദേഹത്തിന് എല്ലാ യോഗ്യതകളും ഉണ്ടെന്ന് ഞാൻ കരുതുന്നു, “കിർസ്റ്റൺ കൂട്ടിച്ചേർത്തു.

2011 ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് കിർസ്റ്റണും ധോണിയുമാണ്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ മൂന്ന് പ്രധാന ഐസിസി ടൂർണമെന്റുകൾ നേടി-2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി. 2010ലും 2016ലും ഇന്ത്യയെ രണ്ട് ഏഷ്യാ കപ്പ് വിജയങ്ങളിലേക്ക് നയിച്ചത് ധോണിയാണ്.

Content Highlights: Not Virat Kohli! Shubman Gill told to follow MS Dhoni's captaincy style by WC-winning coach

dot image
To advertise here,contact us
dot image