നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. മകൻ സിജോയ് ആണ് സുനിൽ കുമാറിനെ വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സിജോയ്. കാൽവഴുതി വീണു എന്നായിരുന്നു സുനിൽകുമാർ ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് മുൻപ് ഭാര്യയോട് മകൻ ആക്രമിച്ച വിവരം പറയുകയായിരുന്നു.

Content Highlights: Father dies in hospital after being beaten by son in Neyyattinkara

dot image
To advertise here,contact us
dot image