വർക്കലയിൽ തെരുവുനായ ആക്രമണം;ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

പരിക്കേറ്റവ‍ർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

dot image

തിരുവനന്തപുരം; തിരുവനന്തപുരം വർക്കലയിൽ തെരുവുനായ ആക്രമണത്തിൽ ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പുല്ലാനിക്കോട് സ്വദേശികളായ കാശി (9) ലളിതാംബിക (62) ബീന(56) ഷംസീർ (19) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റത്.

റോഡിലൂടെ നടന്നുപോയ കുട്ടിയെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പരിക്കേറ്റവ‍ർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight : Street man attack in Varkala; four people including a nine-year-old boy injured

dot image
To advertise here,contact us
dot image