ദുബായിൽ പാർക്കിങിന് വലിയ തുക നൽകേണ്ട; പുതിയ പദ്ധതിയുമായി പാർക്കിൻ കമ്പനി

ചിലവ് കുറഞ്ഞ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിചിരിക്കുകയാണ് ദുബായിലെ പ്രമുഖ പെയ്ഡ് പബ്ലിക് പാർക്കിങ് സേവന ദാതാക്കളായ പാർക്കിൻ കമ്പനി

dot image

ദുബായിൽ ഏറ്റവും ചിലവ് കൂടിയായ ഒന്നാണ് പാർക്കിങ്. ഇവിടങ്ങളിലെ പോലെ തോന്നിയ പോലെ പാർക്കിങ് ചെയ്യാനും പറ്റില്ല. വലിയ പിഴയോടപ്പം ചിലപ്പോൾ വാഹനം തന്നെ നഷ്ടപ്പെടുന്ന സാഹചര്യം തന്നെ ഉണ്ടായേക്കാം. ഇതുകൊണ്ടെല്ലാം തന്നെ അംഗീകൃത പാർക്കിങ്ങുകൾ ഉപയോഗിക്കുകയല്ലാതെ യാത്രക്കാർക്ക് മറ്റ് നിവൃത്തിയില്ല. എന്നാൽ അംഗീകൃത പാർക്കിങ്ങുകൾ വലിയ ചിലവേറിയതുമാണ്. കഴിഞ്ഞ ഏപ്രിലിൽ ദുബായിൽ വേരിയബിൾ പാർക്കിങ് ഫീസ് പ്രാബ്യലത്തിൽ വന്നതിന് ശേഷം ഇത് ഗണ്യമായി വർധിക്കുകയും ചെയ്തു.

എന്നാലിതാ ചിലവ് കുറഞ്ഞ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിചിരിക്കുകയാണ് ദുബായിലെ പ്രമുഖ പെയ്ഡ് പബ്ലിക് പാർക്കിങ് സേവന ദാതാക്കളായ പാർക്കിൻ കമ്പനി. വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും പാർക്കിങ് ചെലവ് ലാഭിക്കാൻ സഹായിക്കുന്ന പുതിയ ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മൾട്ടി-സ്റ്റോറി പാർക്കിങ് ഉപയോഗിക്കുന്നവർക്കുമായാണ് പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

സ്വന്തമായി കാറുകളുള്ള വിദ്യാർഥികൾക്ക് ഇനി പ്രതിമാസം 100 ദിർഹം മുതൽ ആരംഭിക്കുന്ന സീസണൽ പാർക്കിങ് പെർമിറ്റിനായി സബ്‌സ്‌ക്രൈബ് ചെയ്യാം. വിദ്യാർഥികൾക്ക് അവരുടെ ക്യാംപസിന്റെ 500 മീറ്റർ ചുറ്റളവിലുള്ള സോൺ കോഡുകളായ എ, ബി, സി, ഡി എന്നിവയിലെ റോഡരികിലെയും പ്ലോട്ടുകളിലെയും പാർക്കിങ് സൗകര്യങ്ങൾ ഈ സബ്‌സ്‌ക്രിപ്‌ഷൻ വഴി പ്രയോജനപ്പെടുത്താം എന്ന് ദുബായിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രതിമാസം 100 ദിർഹം മുതൽ സീസണൽ പാർക്കിങ് കാർഡിനായി സബ്‌സ്‌ക്രൈബ് ചെയ്യാം.

Content Highlights- No need to pay a lot for parking in Dubai; Parkin company comes up with new plan

dot image
To advertise here,contact us
dot image