കേരളത്തില്‍ ആദ്യമായി കവച്; വരുന്നത് എറണാകുളം-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍

എറണാകുളം-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ -എസ് എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു

dot image

തിരുവന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ -എസ് എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു. കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ സെക്ഷനാണ് ഇത്.എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെ ഓട്ടോമാറ്റിക് സംവിധാനം സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തതിന് പിന്നാലെയാണ് പുതിയ പദ്ധതി.

ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച സംവിധാനമാണ് കവച്.സെന്‍സറുകളും ജി.പി.എസ് സംവിധാനവും വാര്‍ത്താവിനിമയ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ട്രയിനുകള്‍ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം. സെക്ഷനല്‍ ഉടനീളം ടെലികോം ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും സ്ഥാപിക്കും.105 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതി പതിനെട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍.

dot image
To advertise here,contact us
dot image