കാട്ടാക്കട അതിവേഗ പോക്‌സോ കോടതിയില്‍ തീപിടിത്തം

തൊണ്ടിമുതലുകളും ഫയലുകളും അടക്കം സൂക്ഷിച്ചിരുന്ന ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്

dot image

തിരുവനന്തപുരം: കാട്ടാക്കാട അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. തൊണ്ടിമുതലുകളും ഫയലുകളും അടക്കം സൂക്ഷിച്ചിരുന്ന ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാത്രിയോടെയാണ് സംഭവം.

ഓഫീസ് മുറിയില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. ജഡ്ജി, ഡിവൈഎസ്പി, സിഐ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഫയലുകള്‍ ഉള്‍പ്പടെ കത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിയമനം.

Content Highlights- Massive fire breaks out on fast track pocso court in kattakkada

dot image
To advertise here,contact us
dot image