വാഹന പരിശോധനയ്ക്കിടെ എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിച്ചു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയിൽ

മദ്യലഹരിയിലായിരുന്ന പ്രതി എസ്‌ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് പൊലീസ്

വാഹന പരിശോധനയ്ക്കിടെ എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിച്ചു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയിൽ
dot image

പത്തനംതിട്ട: പെരുനാടില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന യുവാവിന്റെ ആക്രമണം. പ്രതി ചിറ്റാര്‍ നീലിപിലാവ് സ്വദേശി നിതിന്‍ രാജ് (27) നെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ അശോകിനാണ് പരിക്കേറ്റത്. മദ്യലഹരിയിലായിരുന്ന പ്രതി എസ്‌ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട പെരുനാട് പൂവത്തുംമൂടില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

വാഹന പരിശോധനയ്ക്കിടെ അതുവഴി സ്‌കൂട്ടറിലെത്തിയ നിതിന്‍ രാജ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി എസ്‌ഐയെ

ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights:  A young man allegedly attacked police officers during a vehicle inspection in Pathanamthitta

dot image
To advertise here,contact us
dot image