പത്തനംതിട്ട കൂടലില്‍ കരിമ്പുലി സാന്നിധ്യം; ഭീതിയില്‍ നാട്ടുകാര്‍

ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്

പത്തനംതിട്ട കൂടലില്‍ കരിമ്പുലി സാന്നിധ്യം; ഭീതിയില്‍ നാട്ടുകാര്‍
dot image

പത്തനംതിട്ട: പത്തനംതിട്ട കൂടലില്‍ കരിമ്പുലിയുടെ സാന്നിധ്യം. ആശങ്കയിലായി കൂടല്‍ എലിക്കോട് നിവാസികള്‍. കരിമ്പുലിയുടെ ദൃശ്യങ്ങള്‍ നാട്ടുകാരാണ് മൊബൈലില്‍ പകര്‍ത്തിയത്. കരിമ്പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കലഞ്ഞൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്ക്ക് സമീപം രണ്ട് തവണയാണ് കരിമ്പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.

Also Read:

പത്തനംതിട്ട കലഞ്ഞൂര്‍ കൂടല്‍ മേഖല നിരന്തമായി പുലി സാന്നിധ്യമുള്ളയിടമാണ്. കരിമ്പുലിയ്‌ക്കൊപ്പം മറ്റൊരു പുലിയെയും ഇവിടെ മുമ്പും കണ്ടിരുന്നു. മാസങ്ങളായി ഇവിടെ പുലിയുടെ സാന്നിധ്യം മൂലം ആളുകള്‍ ഭയത്തിലാണ്. നിലവില്‍ മൂന്ന് പുലികള്‍ ഈ മേഖലയിലുണ്ടെന്നാണ് വിവരം. പലയിടങ്ങളിലും കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവ അതില്‍ കുടുങ്ങിയിട്ടില്ല. വനമേഖലയുമായി അതിരിടുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം.

പുലിയെ പേടിച്ച് വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താന്‍ കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങള്‍ കാട് കയറി കിടക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പുലിയെ പിടികൂടാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ പേടിച്ച് നാട്ടുകാര്‍ വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്നുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: A black leopard has reportedly been spotted in Koodal, Pathanamthitta, causing concern among local residents

dot image
To advertise here,contact us
dot image