

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രതിയെ പിടികൂടാൻ കിമിനല്‍ കേസ് പ്രതിയെ കൂടെ കൂട്ടിയ എസ് ഐക്ക് സസ്‌പെന്‍ഷൻ. പത്തനംതിട്ട അടൂര്‍ എസ് ഐ ജിനുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
സ്വകാര്യ വാഹനത്തിലായിരുന്നു ക്രിമിനല്‍ കേസ് പ്രതി ശരത്തിനെ കൂട്ടി എസ് ഐ യാത്ര ചെയ്തത്. പന്തളം പൊലീസ് സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ശരത്ത്. കരുനാഗപ്പള്ളിയിലേക്ക് പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സംഭവം.
Content Highlights: A sub inspector in Pathanamthitta was suspended after allegedly taking a criminal case accused along while going to apprehend another suspect.