

പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള അനൗണ്‍സ്‌മെന്റ് വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ ഉദയമറ്റം വായനശാലക്ക് സമീപമാണ് അപകടം നടന്നത്. മൈനാമണ്‍ സ്വദേശി കൃഷ്ണന്‍ (86) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. അനൗണ്‍സ്‌മെന്റിനായി കൊണ്ടുവന്ന ജീപ്പ് പിന്നോട്ടെടുക്കുന്നതിടെ റോഡരികില്‍ നിന്നിരുന്ന കൃഷ്ണനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടന്‍ തന്നെ പത്തനാപുരം ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: An elderly man lost life after being hit by an announcement vehicle during Sreekrishna Jayanti celebrations in Pathanamthitta