

പത്തനംതിട്ട: കോന്നി പൂവന്‍പാറയില്‍ മധ്യവയസ്‌കനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. തലയില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കറുത്ത ടീഷര്‍ട്ടും പാന്റ്‌സും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം തട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Content Highlight; Middle-aged man found dead on the roadside in Pathanamthitta