തിരുവല്ലയിൽ മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; മിനി ലോറി ഡ്രൈവർ മരിച്ചു

ടാങ്കർ ലോറി ഡ്രൈവറുടെ കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവല്ലയിൽ മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; മിനി ലോറി ഡ്രൈവർ മരിച്ചു
dot image

തിരുവല്ല: മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മിനി ലോറി ഡ്രൈവർ മരിച്ചു. തിരുവല്ല കുറ്റൂരിലാണ് അപകടം നടന്നത്. വാഴക്കുലകളുമായി പോയ മിനി ലോറിയും പാൽ കയറ്റി വന്ന ടാങ്കറുമാണ് അപകടത്തിൽ പെട്ടത്. മരിച്ച മിനി ലോറി ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി. ടാങ്കർ ലോറി ഡ്രൈവറുടെ കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്. ടാങ്കർ ലോറി ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: A tragic road accident occurred in Thiruvalla, Kerala, as a mini lorry collided with a tanker lorry, resulting in the death of the mini lorry driver. The incident has raised concerns over road safety on the busy stretch. Details of the accident and rescue operations are awaited

dot image
To advertise here,contact us
dot image