
May 23, 2025
02:22 AM
പത്തനംതിട്ട : പത്തനംതിട്ട പള്ളിയ്ക്കൽ പുള്ളിപ്പാറയിൽ തടി ലോറി മറിഞ്ഞ് അപകടം. വൈദ്യുതി പോസ്റ്റിൽ ഇടിച്ച തടി ലോറി വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
ഇന്ന് രാത്രി 10.50 ഓടെയാണ് അപകടം സംഭവിച്ചത്. ലോറിയിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : lorry accident in pathanamthitta