
പത്തനംതിട്ട: ശബരിമല നീലിമലയിൽ ഷോക്കേറ്റ് തീർത്ഥാടക മരിച്ചു. തെലുങ്കാന സ്വദേശിയായ ഇടക്കൊടി ഭാരതാമ്മ(60) യാണ് മരിച്ചത്. നീലിമല രണ്ടാമത് ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് ഷോക്കേറ്റത്. വൈദ്യുതി പോസ്റ്റിന് സമീപത്തെ വയറിൽ നിന്നാണ് തീർത്ഥാടകയ്ക്ക് ഷോക്കേറ്റത്. ദർശനം കഴിഞ്ഞ് മലയിറങ്ങുമ്പോൾ ആയിരുന്നു ഷോക്കേറ്റത്.
40 പേരടങ്ങിയ സംഘമാണ് ദർശനത്തിന് എത്തിയത്.
Content Highlights- Pilgrim dies of shock while descending from Sabarimala temple after offering darshan