പാലക്കാട് ഭർത്താവ് ഭാര്യയുടെ കഴുത്ത് ഞെരിച്ചു കൊന്നു

സംഭവത്തിൽ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു

പാലക്കാട് ഭർത്താവ് ഭാര്യയുടെ കഴുത്ത് ഞെരിച്ചു കൊന്നു
dot image

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍ പിട്ട്പീടിക ആയില്യം കോംപ്ലക്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മണികണ്ഠന്‍ എത്തിയപ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. പ്രകോപിതനായ മണികണ്ഠന്‍ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മരിച്ച യുവതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: A woman was found dead in Palakkad, with police investigating the circumstances surrounding her death and her husband's alleged involvement.

dot image
To advertise here,contact us
dot image