
പാലക്കാട്: ആലത്തൂരിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ആലത്തൂര്‍ നരിയംപറമ്പ് കോരക്കാട് സത്യഭാമയുടെ വീടാണ് കത്തിനശിച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സത്യഭാമയും മകന്‍ ഷിജുകുമാറും മഞ്ഞപ്രയിലെ ബന്ധുവീട്ടില്‍ ഉത്സവത്തിന് പോയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടും ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ആലത്തൂര്‍ പൊലീസ്, കെഎസ്ഇബി അധികൃതര്‍ എന്നിവരും സംഭവസ്ഥലത്തെത്തി.
Content Highlights: gas cylinder explosion burns down house in alathur palakkad