
പാലക്കാട്: പട്ടാമ്പിയില്‍ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ഇബി മുതുമല സെഷന്‍ ഓഫീസിലെ ലൈന്‍മാന്‍ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടില്‍ ശ്രീനിവാസനെ (40) ആണ് മുതുമലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ശ്രീനിവാസനെ പുറത്തേക്ക് കാണാതായപ്പോള്‍ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ശ്രീനിവാസന്‍ കുഴഞ്ഞുവീണ് മരിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
Content Highlights: KSEB employee found dead in Pattambi Palakkad