ചിക്കന്‍റെ ചെസ്റ്റ് പീസ് നൽകിയില്ല; ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റെന്ന് പരാതി

വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ കേസ് എടുക്കുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു

ചിക്കന്‍റെ ചെസ്റ്റ് പീസ് നൽകിയില്ല; ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റെന്ന് പരാതി
dot image

ഏറ്റുമാനൂർ: ഓർഡർ ചെയ്തത ഭക്ഷണം നല്‍കാത്തത് ചോദ്യം ചെയ്ത യുവാവിനെ ഹോട്ടൽ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ഒരു ഹോട്ടലിൽ വച്ച് തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനാകാരനുമായ നിധിനാണ് (34) ഈ ദുരനുഭവമുണ്ടായത്.

ഹോട്ടലിൽ രാത്രി ഒമ്പതരയോടെ ഭക്ഷണം കഴിക്കാനെത്തിയ നിധിൻ കഴിക്കാൻ പൊറോട്ടയും ചിക്കൻ ഫ്രൈയും ഓർഡർ ചെയ്തതു. ചിക്കന്റെ ചെസ്റ്റ് പീസ് തന്നെ വേണമെന്ന് എടുത്തു പറയുകയും ചെയ്തിരുന്നു. എന്നാൽ, ഓർഡർ എടുത്ത ജീവനക്കാരൻ കൊണ്ടുവന്നത് ചെസ്റ്റ് പീസ് ആയിരുന്നില്ല.

അത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട നിധിനോട് വേണമെങ്കിൽ കഴിച്ചാൽ മതിയെന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് തന്നെ മർദിക്കുകയും ശേഷം ജീവനക്കാരൻ കടന്നുക്കളഞ്ഞെന്നുമാണ് നിധിൻ പറയുന്നത്. മർദ്ദനത്തിൽ നെറ്റിയിൽ മുറിവേറ്റ നിധിൻ ആശുപത്രയിൽ ചികിത്സ തേടി. എന്നാൽ ഈ വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലുടൻ കേസ് എടുക്കുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.

Content Highlight : Asked for fried chicken; got beaten up!

dot image
To advertise here,contact us
dot image