
പാലക്കാട്: അട്ടപ്പാടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിന്റെ മകള്‍ അരുന്ധതിയാണ് മരിച്ചത്.
അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ച അരുന്ധതി. വൈകിട്ട് ഏഴുമണിയോടെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Plus Two student kills herself in Attappadi