

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ പൊള്ളലേറ്റ അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കിടപ്പുമുറിയിലെ സീലിങ് ഫാന്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കത്തുകയായിരുന്നു. തിരുവാലി കുളക്കാട്ടിരിയില്‍ സജീവന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. കത്തി താഴെ വീണ ഫാനില്‍ നിന്ന് കിടക്കക്ക് തീപിടിക്കുകയായിരുന്നു. കുഞ്ഞിനെ കിടക്കയില്‍ ഉറക്കിക്കിടത്തി സമീപത്തെ ഫാമില്‍ ജോലി ചെയ്യുകയായിരുന്നു മാതാപിതാക്കള്‍. ഇന്നലെ വൈകീട്ടാണ് സംഭവം. വൈകിട്ട് അഞ്ചു മണിയോടെയാണ് കുഞ്ഞിന് തീ പൊള്ളലേറ്റത്.
Content Highlights: A five-month-old baby died after suffering burn injuries when a fire broke out in a bedroom in Thiruvalli, Malappuram, following a suspected ceiling fan short circuit