ലഹരിക്കേസ്; മലപ്പുറത്ത് കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ ലഹരി എത്തിച്ച് നല്‍കിയിരുന്നു

ലഹരിക്കേസ്; മലപ്പുറത്ത് കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍
dot image

മലപ്പുറം: കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ ലഹരിക്കേസില്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് പ്രവര്‍ത്തിക്കുന്ന കോളേജിലെ അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍ കൂട്ടുപ്രതികളായ റീന ടിഎന്‍, വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ ലഹരി എത്തിച്ച് നല്‍കിയിരുന്നു.

സുബ്രഹ്‌മണ്യനില്‍ നിന്നും 0.4ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈലിനും വിവേകിനും റീനക്കും സ്ഥിരമായി ഇയാള്‍ എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

Content Highlights: Four people, including a college teacher, have been arrested in connection with a drug case

dot image
To advertise here,contact us
dot image