എം ഇ എസ് മമ്പാട് കോളേജിന്റെ ആഭിമുഖ്യത്തിൽ വാള മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചു

ശാസ്ത്രീയ പഠനവും പരിസ്ഥിതി ബോധവൽക്കരണവും സമൂഹബന്ധവും ഏകോപിപ്പിക്കുന്ന ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു ഇത്

എം ഇ എസ് മമ്പാട് കോളേജിന്റെ ആഭിമുഖ്യത്തിൽ വാള മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചു
dot image

മമ്പാട്: എം ഇ എസ് മമ്പാട് കോളേജ് (സ്വയംഭരണ) സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും ഭൂമിത്രസേന ക്ലബ്ബിന്റെയും ഡി ബി ടി സ്റ്റാർ കോളേജ് പദ്ധതിയുടെയും സഹകരണത്തോടെയും വാള മത്സ്യ വിളവെടുപ്പ് പരിപാടി വിജയകരമായി സംഘടിപ്പിച്ചു.

ജലജീവജാല സംരക്ഷണം, സ്ഥിരതയാർന്ന മത്സ്യകൃഷി രീതികളുടെ പ്രചരണം, കൂടാതെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം നൽകുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ശാസ്ത്രീയ പഠനവും പരിസ്ഥിതി ബോധവൽക്കരണവും സമൂഹബന്ധവും ഏകോപിപ്പിക്കുന്ന ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു ഇത്.

കോളേജ് പ്രിൻസിപ്പൽ ഡോ ടി പി അലിക്കുട്ടി മുഖ്യാതിഥിതി ആയി. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഡോ കെ സീതിക്കോയ ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തുന്നതിൽ സുവോളജി വിഭാഗം കൈവരിക്കുന്ന നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഐ ക്യ എ സി (IQAC) കോ-ഓർഡിനേറ്റർ ഡോ ഇ അനസ് ആശംസാപ്രസംഗം നടത്തി. അക്കാദമിക മികവിനെയും സാമൂഹിക ഉത്തരവാദിത്തത്തെയും സമന്വയിപ്പിക്കുന്ന ഇത്തരം പരിപാടികൾ വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തിയേകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഭാഗം മേധാവി ഡോ കെ എസ് അനൂപ് ദാസ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. സ്ഥിരതയാർന്ന മത്സ്യവിഭവ സംരക്ഷണത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥി കേന്ദ്രീകൃത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ സമാപനത്തിൽ കോ-ഓർഡിനേറ്റർ ഡോ ബിനു നന്ദിപ്രസംഗം നടത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച അധ്യാപകരോടും വിദ്യാർത്ഥികളോടും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. പരിപാടി വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും പരിസ്ഥിതി ബോധവൽക്കരണവും ഒരുമിപ്പിക്കുന്ന മികച്ച പഠനാനുഭവമായി.

Content Highlights: Wallago Attu Project by Mes Mampad College Zoology Department

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us